നവരാത്രി വിഗ്രഹഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് ഗതാഗത ക്രമീകരണങ്ങൾ ബാധകമാക്കിയിരിക്കുന്നത്.
ഘോഷയാത്ര കടന്നുപോകുന്ന പള്ളിച്ചൽ–ശ്രീപത്മനാഭസ്വാമി ക്ഷേത്രം റോഡിലാണ് പ്രധാനമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ 11 മണിയോടെ ഘോഷയാത്ര പള്ളിച്ചലിൽ എത്തിച്ചേരും.
തുടർന്ന് നേമം വഴി കടന്നുപോകുന്ന യാത്ര രാത്രി 7 മണിയോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരുമെന്ന് അധികൃതർ അറിയിച്ചു. യാത്രയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

