ഡൽഹി വിമാനത്താവളത്തിൽ വെച്ച് വിമാനത്തിനുള്ളിൽ കയറി സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഡൽഹി പൊലീസിനോടും എയർപോർട്ട് അതോറിറ്റിയോടും എയർ ഇന്ത്യ ഔദ്യോഗികമായി വിശദീകരണം തേടി. ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിയിലാണ് എയർലൈൻസിന്റെ ഇടപെടൽ.
വിമാനത്തിനുള്ളിൽ പ്രവേശിക്കാൻ ആര് അനുമതി നൽകി, ഏത് തരത്തിലുള്ള സുരക്ഷാ നടപടിക്രമങ്ങളാണ് ഇതിനായി പാലിച്ചത്, എയർലൈൻ അധികൃതരുമായി ആവശ്യമായ മുൻകൂട്ടിയുള്ള ഏകോപനം നടന്നിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് എയർ ഇന്ത്യ പ്രധാനമായും ആരാഞ്ഞിരിക്കുന്നത്. ഏകദേശം നാടകീയമായ രംഗങ്ങൾക്കൊടുവിലാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ അടക്കമുള്ള നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ദേശീയ തലസ്ഥാനത്ത് വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പ് റൺവേയിൽ കാത്തുനിന്ന പൊലീസ് സംഘം, വിമാനത്തിനുള്ളിൽ നേരിട്ട് പ്രവേശിച്ചാണ് നടപടി സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

