സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ജയിലർ 2’ന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിക്കും. തമിഴ്നാട്ടിൽ ഇന്നലെ മുതൽ തന്നെ ബുക്കിംഗ് നടപടികൾ ആരംഭിച്ചിരുന്നു.
നിലവിൽ അഡ്വാൻസ് ടിക്കറ്റ് വിൽപനയിൽ മികച്ച മുന്നേറ്റമാണ് ചിത്രം കാഴ്ചവെക്കുന്നത്. വിവിധ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ വഴി ചലച്ചിത്ര ആസ്വാദകർക്ക് ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്.
വരുന്ന ഒക്ടോബർ 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ സിനിമയുടെ ആദ്യ പ്രദർശനം പുലർച്ചെ 6 മണിക്ക് ആരംഭിക്കുന്നതായിരിക്കും.
പ്രമുഖ വ്യവസായി ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ റിലീസാണ് ചിത്രത്തിനായി ഒരുങ്ങുന്നത്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. കർണാടകയിലും ശ്രീ ഗോകുലം മൂവീസ് തന്നെയാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. വലിയ വിജയമായി മാറിയ ‘ജയിലർ’ എന്ന ചിത്രത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്നതിനാൽ സിനിമാ പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷയാണ് ചിത്രമുള്ളത്.
ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങൾക്ക് പുറമെ നിരവധി പ്രമുഖ താരങ്ങളും രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നുണ്ട്. ആദ്യ ഭാഗത്തിൽ അതിഥി വേഷങ്ങളിൽ എത്തിയ സൂപ്പർതാരം മോഹൻലാലും കന്നഡ താരം ശിവ രാജ്കുമാറും ഈ ചിത്രത്തിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ട്രെയ്ലറിൽ മോഹൻലാലിനെ മാസ് ലുക്കിൽ അവതരിപ്പിച്ചത് മലയാളി പ്രേക്ഷകർക്കിടയിൽ ആവേശം വർധിപ്പിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിലുള്ള മാസ് ആക്ഷൻ എന്റർടെയ്നർ ആയിരിക്കും രണ്ടാം ഭാഗം എന്ന സൂചനയാണ് നേരത്തെ പുറത്തിറങ്ങിയ ട്രെയ്ലർ നൽകിയത്.
സുരാജ് വെഞ്ഞാറമൂട്, എസ്. ജെ.
സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദിലീപ് എന്ന് പേരുള്ള കഥാപാത്രമായി അതിനിർണായകമായ വില്ലൻ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ എത്തുന്നതെന്ന സൂചനയും ട്രെയ്ലർ നൽകുന്നുണ്ട്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ: രചനയും സംവിധാനവും – നെൽസൺ ദിലീപ്കുമാർ, നിർമ്മാതാവ് – കലാനിധി മാരൻ, ബാനർ – സൺ പിക്ചേഴ്സ്, ഛായാഗ്രഹണം – വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ – ആർ. നിർമ്മൽ, സംഗീതം – അനിരുദ്ധ് രവിചന്ദർ, പ്രൊഡക്ഷൻ ഡിസൈനർ – ഡോ.
കെ. കിരൺ, ആക്ഷൻ – ചേതൻ ഡി’സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ – പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ് – സുരേൻ.
ജി, സൗണ്ട് ഡിസൈൻ – സുരേൻ ജി, എസ്. അളഗിയകൂത്തൻ, കളറിസ്റ്റ് – ആൻഡ്രിയാസ് ബ്രൂക്കൽ, ഡിഐ ലാബ് – അന്നപൂർണ സ്റ്റുഡിയോസ്, വിഎഫ്എക്സ് പ്രൊഡ്യൂസർ – സന്തോഷ് രാജു, മേക്കപ്പ് – പട്ടണം റഷീദ്, സി.
ഹരിനാഥ്, സ്റ്റിൽസ് – വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ – കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർമാർ – ഡി.
രമേഷ് കുച്ചിരായർ, ആർ. എസ്.
സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സുനിൽ റെഡ്ഡി, പിആർഒ – ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

