ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന കോഴ ആരോപണത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം നേതാവ് എച്ച്. സലാം രംഗത്ത്.
ഇതുസംബന്ധിച്ച് അദ്ദേഹം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് പരാതി സമർപ്പിച്ചു. സംഭവത്തിൽ ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുനൽകിയതായി അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 26-ന് മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിലാണ് ഈ ഗുരുതരമായ ആരോപണം ആദ്യം ഉയർന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണകാലയളവിൽ വണ്ടാനം മെഡിക്കൽ കോളേജിൽ നൂറോളം പേർക്ക് ജോലി നൽകിയെന്നും, ഇതിൽ ഓരോ നിയമനത്തിനും രണ്ട് ലക്ഷം രൂപ വീതം കൈക്കൂലി ഈടാക്കിയിട്ടുണ്ടെന്നുമായിരുന്നു പ്രധാന ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

