കേരള രാഷ്ട്രീയത്തിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നടപടികൾക്ക് കളമൊരുങ്ങുന്നു. വരുന്ന നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്.
വിചാരണയുടെ ആദ്യ ദിവസമായ അന്നേദിവസം, കേസിലെ ഒന്നാം സാക്ഷിയായ അന്നത്തെ നിയമസഭാ സെക്രട്ടറി ശാർങ്കധരനെ കോടതി വിസ്തരിക്കും. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ മുൻ മന്ത്രിമാരും എംഎൽഎമാരുമായ വി.
ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി.
ജലീൽ, കെ. അജിത്ത്, കെ.
കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് പ്രധാന പ്രതികളുടെ പട്ടികയിലുള്ളത്.
2015 മാർച്ച് 13-നാണ് കേസിനാസ്പദമായ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.
ബാർ കോഴ ആരോപണത്തെത്തുടർന്ന് അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങൾ നടത്തിയ പ്രതിഷേധമാണ് നിയമസഭയ്ക്കുള്ളിലെ സംഘർഷത്തിലും കയ്യാങ്കളിയിലും കലാശിച്ചത്.
സഭയിൽ ബജറ്റ് അവതരിപ്പിക്കാനെത്തിയ മന്ത്രിയെ തടയുകയും നിയമസഭാ ഹാളിൽ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള പൊതുമുതൽ അടിച്ചു തകർക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചുകയറി കസേരകൾ, കമ്പ്യൂട്ടറുകൾ, മൈക്ക് സെറ്റുകൾ, ഇലക്ട്രിക് പാനലുകൾ എന്നിവ അടിച്ച് തകർത്തുവെന്നും ഇതുവഴി സർക്കാരിന് 2,20,093 രൂപയുടെ നഷ്ടം വരുത്തിവെച്ചെന്നുമാണ് കുറ്റപത്രത്തിലുള്ളത്.
കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന വേളയിൽ വിവിധ കോടതികളെ സമീപിച്ചിരുന്നെങ്കിലും ഈ ആവശ്യങ്ങൾ കോടതി അംഗീകരിച്ചിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

