കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 111 ആയി വർധിച്ചു. ദുരന്തത്തിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 87 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്.
വരും മണിക്കൂറുകളിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന ഔദ്യോഗിക വിവരം. ചോക്കോ പ്രവിശ്യയിൽ ഭൂനിരപ്പിൽ നിന്നും 103 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഈ പ്രകൃതിദുരന്തം ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് അനുഭവപ്പെട്ടത്. പടിഞ്ഞാറൻ കൊളംബിയയിലെ സാൻ ഹോസെ ദെൽ പാൽമാർ മേഖലയാണ് ഈ വലിയ ഭൂചലനത്തിൻറെ പ്രഭവകേന്ദ്രമായി തിരിച്ചറിഞ്ഞിട്ടുള്ളത്.
ഭൂചലനത്തിൻറെ ആഘാതത്തിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ പൂർണ്ണമായും നിലംപൊത്തി. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്.
ഇവരെ കണ്ടെത്തുന്നതിനായി വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഊർജിതമായ തെരച്ചിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ടെന്നും സർക്കാരിൻ്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

