നാളികേര ബോർഡിന്റെ സമഗ്ര കേര വികസന പദ്ധതിയുടെ ഭാഗമായി കർഷകർക്ക് വളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി വെള്ളിലാപ്പിള്ളി നാളികേര വികസന സമിതിയുടെ നേതൃത്വത്തിൽ രാമപുരത്ത് ഗുണഭോക്തൃ യോഗം സംഘടിപ്പിച്ചു.
രാമപുരം ടൗൺ, ചിറകണ്ടം, വെള്ളിലാപ്പിള്ളി എന്നീ വാർഡുകളിലെ 15 സെന്റ് സ്ഥലത്ത് കായ്ഫലമുള്ള കുറഞ്ഞത് 10 തെങ്ങുകളെങ്കിലും ഉള്ള കേരകർഷകർക്കാണ് പദ്ധതിയിലൂടെ ആനുകൂല്യങ്ങൾ ലഭിക്കുക. സംഘം പ്രസിഡന്റ് ജീസ് വാഴയ്ക്കമലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശാന്താറാം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വെള്ളിലാപ്പിള്ളി വാർഡ് മെമ്പർ ലിജിമോൾ സണ്ണി, ചിറകണ്ടം വാർഡ് മെമ്പർ ആൻസ് മരിയ ജോസ്, രാമപുരം ടൗൺ വാർഡ് മെമ്പർ മിനി സണ്ണി, സിഡിബി കോട്ടയം ജില്ലാ ചാർജ് ഓഫിസർ അനുശ്രീ, രാമപുരം കൃഷി ഓഫിസർ മിനു മാഡം, സംഘം വൈസ് പ്രസിഡന്റ് കുര്യാച്ചൻ മാടവന, സെക്രട്ടറി രാജു പായിക്കാട്ട്, ട്രഷറർ ജിമ്മി നാട്ടുനിലം, ജോയിന്റ് സെക്രട്ടറി ജോസ് പുറവക്കാട്ട്, ബോർഡ് മെമ്പർ രാജൻ അച്ചുനിലത്തിൽ എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

