കോഴിക്കോട് നഗരത്തിൽ അതീവ ദാരുണമായ സംഭവം. ഫ്രാൻസിസ് റോഡ് മനന്തലപ്പാലം സ്വദേശിയായ പി.ടി.
നാസർ (50) അന്തരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വസതിയിലെത്തിയ സഹോദരിയും മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ച രാവിലെയായിരുന്നു നാസർ മരണപ്പെട്ടത്.
സഹോദരന്റെ വിയോഗവാർത്തയറിഞ്ഞ് ദുഃഖിതയായി എത്തിയ നസീമ (47), വീട്ടിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണപ്പെട്ട നാസറിന്റെ ഭാര്യ തെസ്നി ആണ്.
സിയ ഫാത്തിമ, ഹയ ഫാത്തിമ എന്നിവർ മക്കളാണ്. മമ്മദ് കോയ, മൊയ്തീൻ കോയ എന്നിവരും പരേതരായ ആലിക്കോയ, സിദ്ദീഖ് എന്നിവരുമാണ് മറ്റ് സഹോദരങ്ങൾ.
വെസ്റ്റ് മാങ്കാവിലെ എം.വി നജീബിന്റെ (ചന്ദ്രിക ദിനപത്രം, പന്നിയങ്കര മേഖല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി) ഭാര്യയാണ് അന്തരിച്ച നസീമ. ദഹബീന, മുഹമ്മദ് യാസിം (യൂത്ത് ലീഗ് പന്നിയങ്കര മേഖല ട്രഷറർ), നഷ്വിൻ നവ്വാഫ് (എംഎസ്എഫ് സൗത്ത് മണ്ഡലം സെക്രട്ടറി) എന്നിവരാണ് മക്കൾ.
മരുമകൻ: ഹാരിസ് ചേളാരി. നാസറിന്റെയും നസീമയുടെയും മൃതദേഹങ്ങൾ പിന്നീട് കണ്ണംപറമ്പ് കബർസ്ഥാനിൽ ഖബറടക്കി.

