സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ നതിങ് തങ്ങളുടെ പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റായ നതിങ് ഒഎസ് 5.0 ഔദ്യോഗികമായി പുറത്തിറക്കി. കമ്പനിയുടെ കമ്മ്യൂണിറ്റി പേജിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.
ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയാണ് പുതിയ ഒഎസ് നിർമ്മിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനായി നിരവധി പുതിയ ഫീച്ചറുകളും രൂപമാറ്റങ്ങളുമാണ് അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
“പുനർരൂപകൽപ്പന ചെയ്ത ലോഞ്ചർ, മൈക്രോഗ്രാഫിക്സ് ക്ലോക്ക് ഫെയ്സ്, റിഫ്രഷ്ഡ് ഡിസൈൻ സിസ്റ്റം, ആഴത്തിലുള്ള വ്യക്തിഗതമാക്കൽ, മെച്ചപ്പെട്ട പ്രകടനം, മെച്ചപ്പെട്ട
എസ്സൻഷ്യൽ എഐ ടൂളുകൾ, ആൻഡ്രോയിഡിന്റെ ഏറ്റവും മികച്ച വശങ്ങൾ” എന്നിവ പുതിയ പതിപ്പിൽ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഫോണിന്റെ ലുക്കും ഫീലുമ മാറ്റുന്നതിനായി ടൈപ്പോഗ്രാഫി, ഐക്കണുകൾ, സ്പേസിങ്, മെറ്റീരിയലുകൾ, മോഷൻ എന്നിവയിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
കൂടാതെ സെറ്റിങ്സ് മെനുവും സ്റ്റാറ്റസ് ബാറും കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. അപ്ഡേറ്റ് ചെയ്ത ഐക്കണുകൾ, വൃത്തിയുള്ള കൺട്രോളുകൾ എന്നിവയോടെയാണ് പുതിയ ക്യാമറ ആപ്പ് വരുന്നത്.
നതിങ് ഗാലറി ആപ്പിലും പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഹോം സ്ക്രീൻ കൂടുതൽ വ്യക്തിഗതമാക്കാനും പുതിയ വിജറ്റുകൾ പര്യവേക്ഷണം ചെയ്യാനുമുള്ള സൗകര്യങ്ങളും പുതിയ ഒഎസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വ്യക്തിഗത ഫോട്ടോകളിൽ നിന്ന് വിജറ്റ് ഐക്കണുകൾ നിർമ്മിക്കാൻ സഹായിക്കുന്ന ‘കളക്ടർ വിജറ്റ്’ ഇതിൽ എടുത്തുപറയേണ്ട ഒന്നാണ്.
അപ്ഡേറ്റ് ലഭിക്കുന്ന ഫോണുകളുടെ സമയക്രമം:
* നതിങ് (3A), നതിങ് (4A) സീരീസ് ഫോണുകൾക്ക് നവംബർ ആദ്യം അപ്ഡേറ്റ് ലഭിക്കും.
* നതിങ് (2A) ഫോണിൽ നവംബർ പകുതിയോടെ അപ്ഡേറ്റ് എത്തും.
* ഫോൺ (3A) ലൈറ്റിന് ഡിസംബർ അവസാനത്തോടെ അപ്ഡേറ്റ് ലഭിക്കും.
* നതിങ് (4B), സിഎംഎഫ് ഫോൺ 2 പ്രോ എന്നിവയ്ക്ക് 2026 ജനുവരിയിൽ ആൻഡ്രോയിഡ് 17 അപ്ഡേറ്റ് ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

