വയനാട് ജില്ലയിലെ ബത്തേരിക്ക് സമീപം നടന്ന വാഹനാപകടത്തിൽ രണ്ട് പേർ ദാരുണമായി അന്ത്യശ്വാസം വലിച്ചു. തിങ്കളാഴ്ച പുലർച്ചെ ബീനാച്ചിക്ക് സമീപമാണ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ ദുരന്തമുണ്ടായത്.
വിനോദയാത്ര പൂർത്തിയാക്കി മടങ്ങുകയായിരുന്ന കർണാടക മാണ്ഡ്യ സർവകലാശാലയിലെ പിജി വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്.
ട്രാവലർ ഡ്രൈവറായ കർണാടക സ്വദേശി രഞ്ജിത്ത് (40), വാഹനത്തിലെ പാചകക്കാരൻ മൈസൂരു സ്വദേശി ഭരത് എന്നിവരാണ് സംഭവസ്ഥലത്ത് വെച്ച് മരണമടഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ ബത്തേരി എക്സർവീസ്മെൻ കോളനിക്ക് സമീപമായിരുന്നു ഈ ദാരുണ സംഭവം അരങ്ങേറിയത്.
13 വിദ്യാർഥികളും പാചകക്കാരനും ഡ്രൈവറും ഉൾപ്പെടെ ആകെ 15 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. മൂന്നാറിലെ വിനോദയാത്രയ്ക്ക് ശേഷം മൈസൂരുവിലേക്ക് മടങ്ങുന്ന വഴിയാണ് സംഘം അപകടത്തിൽപ്പെട്ടത്.
വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. ലോറിയുമായി കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ നിയന്ത്രണം വിട്ട
ലോറി പാതയോരത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയിൽ ഇടിച്ചാണ് നിന്നത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രാവലർ പൂർണ്ണമായും മറിയുകയായിരുന്നു.
വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയവരെ ഫയർഫോഴ്സും പ്രദേശവാസികളും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 13 വിദ്യാർഥികളെയും ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിവരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

