മലയാള ചലച്ചിത്ര പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്ലൂട്ടോ. ചിത്രത്തിലെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് പുറത്തിറങ്ങിയ ഒരു റാപ്പ് സോങ്ങ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
‘പോണാൽ പോട്ടും പോടാ’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചതും സംഗീതം നൽകി ആലപിച്ചിരിക്കുന്നതും നടൻ നീരജ് മാധവ് തന്നെയാണ്. ആർസീ (rZee) ആണ് ഈ ഗാനം നിർമ്മിച്ചിരിക്കുന്നത്.
റിഷ്ദാൻ അബ്ദുൾ റഷീദ് ആണ് ഗാനത്തിന് നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ജൂലൈ 30-ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമ്മാണം. നീരജ് മാധവ് മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ അന്യഗ്രഹ ജീവിയായാണ് അൽത്താഫ് സലിം എത്തുന്നത്.
അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ആർഷ ബൈജു, സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്ലി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സാങ്കേതിക മികവ്
ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ്മ നിർവ്വഹിക്കുന്നു. നിയാസ് മുഹമ്മദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
എഡിറ്റിംഗ് സനത് ശിവരാജ് നിർവ്വഹിക്കുമ്പോൾ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് അർക്കാഡോ ആണ്. രാഖിൽ (ആർട്ട് ഡയറക്ടർ), സ്റ്റെഫി സേവ്യർ (കോസ്റ്റ്യൂം), റോണക്സ് സേവ്യർ (മേക്കപ്പ് & പ്രോസ്തെറ്റിക്സ്) എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.
സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ വിഷ്വൽ ഇഫക്റ്റ്സ് കൈകാര്യം ചെയ്യുന്നത് ഫ്ലൈയിംഗ് പ്ലൂട്ടോ ആണ്. വിതരണം
കേരളത്തിലെ വിതരണാവകാശം സെഞ്ച്വറി ഫിലിംസ് സ്വന്തമാക്കി.
ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും, ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം തിയേറ്ററുകളിൽ എത്തിക്കും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്ണൻ ആർ കെ, ക്രീയേറ്റീവ് പ്രൊഡ്യൂസഴ്സ് കിഷോർ ആർ കൃഷ്ണൻ & അനന്ദു സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ് എന്നിവരാണ്.
സൗണ്ട് ഡിസൈനിംഗ് ശങ്കരൻ & സിദ്ധാർഥ്, സൗണ്ട് മിക്സിംഗ് വിഷ്ണു സുജാതൻ എന്നിവർ കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കോർഡിനേറ്റർമാർ എപിയൻസ്, റോബിൻ ടോം എന്നിവരാണ്.
അർജുനൻ (ചീഫ് അസോസിയേറ്റ് ഡയറക്ടർ), വിഷ്ണു വർദ്ധൻ കെ (കളറിസ്റ്റ്), സണ്ണി താഴുത്തല (ഫിനാൻസ് കൺട്രോളർ), പക്കു (പ്രൊഡക്ഷൻ മാനേജർ), അമൽ സി സാധർ (സ്റ്റിൽസ്), ശ്രാവൺ സുരേഷ് കല്ലൻ (ടൈറ്റിൽ), ആദിത്യൻ ചന്ദ്രശേഖർ & വിഷ്ണു ശർമ്മ (സ്റ്റണ്ട് ഡിസൈൻ) എന്നിവരും പ്രവർത്തനങ്ങളിൽ പങ്കാളികളായി. മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജി ലൂപ്പ് സ്റ്റോറീസ്, പബ്ലിസിറ്റി ഡിസൈൻസ് ടെൻ പോയിന്റ്, വിഷ്വൽ പ്രോമോഷൻസ് സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ അപർണ ഗിരീഷ് എന്നിവരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

