കൊച്ചിയിലെ ആഡംബര ഹോട്ടലിലെ പാർട്ടിക്ക് ലഹരിമരുന്നു വിതരണം ചെയ്ത കേസിലെ പ്രധാന പ്രതിയുടെ സഹായി പിടിയിലായതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കേസിലെ പ്രധാന പ്രതിയായ തൊടുപുഴ സ്വദേശി കെവിൻ ബി.മാത്യുവിന്റെ (42) സഹായിയായ തിരുവല്ല മുത്തൂർ മുളയ്ക്കൽ വീട്ടിൽ നീതു എസ്.കുമാർ (38) ആണ് തിരുവല്ലയിൽവച്ച് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.
കെവിനു ലഹരിമരുന്ന് എത്തിച്ചതിന് എക്സൈസ് സംഘം മുൻപ് പിടികൂടിയ വിപിൻ എസ്.കുമാറിന്റെ (30) സഹോദരിയാണ് നീതു. കഴിഞ്ഞ ഏപ്രിലിലാണ് 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളുമായി കെവിൻ ബി.മാത്യു അറസ്റ്റിലായത്.
അന്നുതന്നെ, ഇയാളുടെ പ്രധാന സഹായി നീതുവാണെന്നും ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകൾ നടത്തുന്നത് അവരാണെന്നും പൊലീസിന് വ്യക്തമായിരുന്നു. കെവിൻന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയാണ് അന്വേഷണ സംഘത്തെ നീതുവിലേക്കെത്തിച്ചത്.
ലഹരിമരുന്ന് വാങ്ങുന്നതിനും വിൽക്കുന്നതിനുമായി നീതു 20 ലക്ഷത്തിലധികം രൂപയുടെ ബാങ്ക് ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഒളിവിൽ പോയ ഇവരെ തിരുവല്ലയിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നതായി മനസ്സിലാക്കിയ തൃക്കാക്കര പൊലീസ് പിടികൂടുകയായിരുന്നു.
കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ ഡോക്ടർമാരും അഭിഭാഷകരും അടങ്ങുന്ന എട്ടാമംഗ സംഘത്തിന് ലഹരിമരുന്നു നൽകിയ കേസന്വേഷണത്തിനിടയിലാണ് കെവിൻ പിടിയിലാകുന്നത്. ആഡംബര പാർട്ടികൾക്കും സിനിമാ മേഖലയിലുള്ളവർക്കും ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണു കെവിൻ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഈ അന്വേഷണത്തിനിടയിൽ വൈറ്റിലയിൽ വച്ച് തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പിൽ വരുൺ ദേവ് (35), കൂട്ടാളി വിപിൻ കുമാർ എന്നിവർ പിടിയിലായിരുന്നു. കോട്ടയത്തു നിന്ന് 232 ഗ്രാം എംഡിഎംഎയുമായി വരികയായിരുന്നു ഇവർ.
ഡൽഹിയും ബെംഗളൂരുവും അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് വലിയ അളവിൽ എംഡിഎംഎയും മറ്റും കോട്ടയത്ത് എത്തിച്ച് സൂക്ഷിക്കുകയും, ചെറിയ അളവിലാക്കി കെവിൻ ഉൾപ്പെടെയുള്ള വിതരണക്കാർക്കു നൽകുകയുമായിരുന്നു വരുൺന്റെ രീതിയെന്നാണ് എക്സൈസ് അറിയിക്കുന്നത്. പണമായിട്ടാണ് ഇതിന്റെ പ്രതിഫലം ഇയാൾ സ്വീകരിച്ചിരുന്നത്.
വരുൺനിൽനിന്നു ലഹരിമരുന്നു വാങ്ങിയിരുന്ന പറവൂർ മന്നം സ്വദേശി സിദ്ധിഖ് (27), പെൺസുഹൃത്ത് ഫിനല മരിയ ഡി റോസാരിയോ (18) എന്നിവരെ കലൂരിലെ ഹോട്ടലിൽനിന്ന് 49 ഗ്രാം എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്നു ലഭിച്ച വിവരമനുസരിച്ചാണ് വരുൺനെയും വിപിൻനെയും പിടികൂടിയത്.
തുടർന്ന് ഇന്നലെ നീതു കൂടി പിടിയിലായതോടെ കൊച്ചിയിലേയും മറ്റും ഉന്നതർക്കും ആഡംബര പാർട്ടികൾക്കുമൊക്കെ രാസലഹരി എത്തിച്ചിരുന്ന സംഘത്തിന്റെ പ്രവർത്തന രീതിയാണ് പൂർണ്ണമായി വെളിപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

