മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിക്കാൻ മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. പരമ്പരയിലെ മൂന്നാം ഭാഗമായ ‘ദൃശ്യം 3’ റിലീസ് ദിനത്തിൽ തന്നെ 50 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.
മെയ് 21-ന് മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. റിലീസിന് ഒൻപത് ദിവസം ബാക്കിനിൽക്കെ ആഗോള ബോക്സ് ഓഫീസിൽ അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം ചിത്രം ഇതിനകം ഏഴ് കോടിയോളം രൂപ സമാഹരിച്ചു കഴിഞ്ഞു.
പലയിടങ്ങളിലും ബുക്കിംഗ് പൂർണ്ണമായി തുടങ്ങാത്ത സാഹചര്യത്തിൽ ഈ നേട്ടം അമ്പരപ്പിക്കുന്നതാണെന്ന് ട്രേഡ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. 2013-ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം അതിന്റെ മുഴുവൻ പ്രദർശനത്തിലൂടെ 62 കോടി രൂപയാണ് ആകെ നേടിയത്.
മോഹൻലാൽ എന്ന താരമൂല്യവും രണ്ടാം ഭാഗം ഒടിടിയിൽ റിലീസ് ചെയ്തതിനെത്തുടർന്നുണ്ടായ ആകാംക്ഷയുമാണ് ഈ റെക്കോർഡ് ബുക്കിംഗിന് പിന്നിൽ. അതേസമയം, അമിത പ്രതീക്ഷകളോടെ ചിത്രം കാണാൻ എത്തരുതെന്ന് സംവിധായകൻ ജീത്തു ജോസഫ് പ്രേക്ഷകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചിത്രത്തിൽ പഴയ താരങ്ങൾക്കൊപ്പം പുതിയ ചില മുഖങ്ങളും അണിനിരക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

