കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ ദാരുണമായി അന്ത്യം സംഭവിച്ച ജയബാലകൃഷ്ണന്റെ മകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ ഫോണിൽ സംസാരിച്ചു. കുടുംബത്തിന് അർഹമായ നീതി പൂർണ്ണമായും ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
സർക്കാരും സംവിധാനങ്ങളും ദുഃഖിതരായ കുടുംബത്തോടൊപ്പം എക്കാലവും നിലകൊള്ളുമെന്നും ഈ ദൗർഭാഗ്യകരമായ കേസിൽ കുറ്റക്കാർക്കെതിരെ യാതൊരു വിട്ടവീഴ്ചയുമില്ലാതെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിവന്ന ജനകീയ സമരം കുടുംബം താൽക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് കുടുംബവുമായി സംസാരിക്കുകയുണ്ടായി. എന്നാൽ, അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം വീണ്ടും തുടരുമെന്ന് കുടുംബാംഗങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നാളെ വൈകുന്നേരം 4 മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നതെന്നും തങ്ങൾ ഉന്നയിച്ചിട്ടുള്ള പ്രധാന ആവശ്യങ്ങളിൽ യാതൊരുവിധ വിട്ടവീഴ്ചയ്ക്കും തയ്യാറല്ലെന്നും കുടുംബം ഉറപ്പിച്ചു പറഞ്ഞു. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നീതിതേടി പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിവരികയായിരുന്നു.
പ്രായപൂർത്തിയാകാത്ത 17 കാരന്റെ ജാമ്യം ഉടൻ റദ്ദാക്കണമെന്നും അപകടത്തിന് കാരണമായ വാഹനത്തിന്റെ ഉടമയായ ജഡ്ജിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആവശ്യങ്ങൾ. വ്യാപകമായ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, കേസിലെ പ്രധാന പ്രതിയായ 17കാരന്റെ അച്ഛനായ ജഡ്ജിയെ ഔദ്യോഗികമായി പ്രതിചേർത്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പ്രതിക്ക് വളരെ പെട്ടെന്ന് ജാമ്യം ലഭിച്ചത് അവിശ്വസനീയവും സർപ്രൈസുമായാണ് തോന്നിയതെന്നായിരുന്നു സംഭവത്തിൽ ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. അതിനിടയിൽ, ക്രമസധാന ചുമതലകളുടെ ഭാഗമായി എഡിജിപി പി വിജയൻ നാളെ കൊച്ചിയിൽ നേരിട്ടെത്തും.
തുടർന്ന് അദ്ദേഹം മരിച്ച ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി ചർച്ചകൾ നടത്തും. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ നാളെ വൈകുന്നേരം 4 മണി മുതൽ വീണ്ടും ചേരാനെല്ലൂർ സ്റ്റേഷന് മുന്നിൽ ശക്തമായ സമരം പുനരാരംഭിക്കുമെന്ന് കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

