മാണിക്യമംഗലം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ഇരുപതോളം കുടുംബങ്ങൾ ചെള്ള് ശല്യം മൂലം കടുത്ത ദുരിതത്തിൽ. സന്ധ്യയാകുന്നതോടെ വീടുകളുടെ ഭിത്തികളിലും തറകളിലും നിറയുന്ന ചെള്ളുകൾ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
ഭക്ഷണത്തിലും കുടിവെള്ളത്തിലും പ്രാണികൾ വീഴുന്നത് പതിവായതോടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. കിടപ്പുമുറികളിൽ വരെ ഇവയുടെ സാന്നിധ്യം ഉള്ളതിനാൽ കുടുംബങ്ങൾക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.
കൊച്ചുകുട്ടികളുടെ ദേഹത്ത് പ്രാണികൾ വീഴുന്നത് രക്ഷിതാക്കളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമീപത്തെ സ്വകാര്യ അരി ഗോഡൗണിൽ നിന്നാണ് ചെള്ളുകൾ പടരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
ഗോഡൗണിലെ പഴയ അരിച്ചാക്കുകളിൽ പ്രാണികൾ ധാരാളമായുണ്ട്. നേരത്തെ ഗോഡൗൺ വളപ്പിലുണ്ടായിരുന്ന മരങ്ങൾ വെട്ടിമാറ്റിയതോടെയാണ് ഇവ സമീപത്തെ വീടുകളിലേക്ക് വ്യാപിക്കാൻ തുടങ്ങിയത്.
പരാതിയെത്തുടർന്ന് മരുന്ന് തളിച്ച് പ്രാണികളെ നശിപ്പിക്കാമെന്ന് ഗോഡൗൺ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ, മരുന്ന് തളിക്കുന്നത് തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന ആശങ്ക നാട്ടുകാർക്കുണ്ട്.
വിഷയത്തിൽ അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

