കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ആസ്വദിക്കാൻ യാത്രക്കാർക്ക് ഇനി പുതിയ സൗകര്യം.
കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഫ്രൈഡ് ചിക്കനും അനുബന്ധ ഭക്ഷണങ്ങളും ലഭ്യമാകുന്ന കൗണ്ടർ ഉടൻ പ്രവർത്തനം ആരംഭിക്കും. വെജിറ്റേറിയൻ വിഭവങ്ങളും ഇവിടെ ലഭ്യമാകും.
സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഒൻപതാമത്തെ കൗണ്ടറാണിത്. ജില്ലയിലെ ആദ്യ സംരംഭമാണിത്.
പ്രത്യേകതകൾ
അഞ്ച് യുവാക്കൾ ചേർന്ന് നടത്തുന്ന സ്റ്റാർട്ടപ് സംരംഭമായ ‘റെയിൽ റോൾസ് കെഎസ്ആർടിസി എഡിഷന്റെ’ ഭാഗമായാണ് ഈ കൗണ്ടർ സജ്ജീകരിക്കുന്നത്. ശുചിത്വത്തിന് മുൻഗണന നൽകുന്നതിനൊപ്പം ‘ഹാൻഡ് വാഷ് ഫ്രീ’ സേവനവും ഇവർ ഉറപ്പുനൽകുന്നു.
44 രൂപ മുതൽ 180 രൂപ വരെയാണ് ഭക്ഷണ വിഭവങ്ങളുടെ വില. വിവിധ തരം കോംബോ ഓഫറുകളും ലഭ്യമാണ്.
സ്റ്റാൻഡിന് സമീപം റോഡരികിൽ തന്നെ കൗണ്ടർ സ്ഥിതി ചെയ്യുന്നതിനാൽ യാത്രക്കാർക്ക് വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും. ഫോൺ വഴി ഓർഡറിങ്
യാത്രയ്ക്കിടെ തന്നെ യാത്രക്കാർക്ക് ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യമുണ്ട്.
കെഎസ്ആർടിസിയുടെ പ്രീമിയം ബസുകളിൽ ക്യുആർ കോഡുകൾ പതിക്കും. ഇത് സ്കാൻ ചെയ്ത് ഓർഡർ നൽകിയാൽ, ബസ് സ്റ്റാൻഡിൽ എത്തുമ്പോഴേക്കും ഭക്ഷണം പാഴ്സലായി ലഭിക്കും.
രാവിലെ 8 മണി മുതൽ രാത്രി 12 മണി വരെയാണ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. ഈ പദ്ധതി വഴി കെഎസ്ആർടിസിക്ക് ചെറിയ തോതിൽ വരുമാനവും ലഭിക്കുന്നു.
മുൻ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ ചുമതല വഹിച്ചിരുന്ന കാലത്ത് കെഎസ്ആർടിസിയും സ്റ്റാർട്ടപ് കമ്പനിയും തമ്മിൽ ഒപ്പുവെച്ച ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്നത്. ഇതിനോടകം തന്നെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര, ആലപ്പുഴ, ആലുവ എന്നിവിടങ്ങളിൽ ഈ സേവനം ലഭ്യമാണ്.
വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റാൻഡുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

