അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യമാക്കി ഇറാൻ പുതിയ വധശ്രമങ്ങൾക്ക് പദ്ധതിയിടുന്നതായി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി ട്രംപ് തന്നെ നേരിട്ട് രംഗത്തെത്തി.
ഇറാന്റെ കൊലപാതക ലിസ്റ്റുകളിൽ താൻ ഉൾപ്പെട്ടിട്ടുണ്ടെന്നും, തന്നെ ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. “അമേരിക്കൻ പ്രസിഡന്റായ എന്നെ ഇല്ലാതാക്കാനാണ് അവർ ആഗ്രഹിക്കുന്നത്.
ഇറാന്റെ എല്ലാ കൊലപാതക ലിസ്റ്റുകളിലും എന്റെ പേരുണ്ട്” -ഡോണൾഡ് ട്രംപ് പറഞ്ഞു. അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുകയാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇറാന്റെ ആണവനിലയങ്ങൾ ഉൾപ്പെടെ 170-ലധികം കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്നാൽ, കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ആക്രമണങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് അമേരിക്കൻ അധികൃതരുടെ ഔദ്യോഗിക നിലപാട്. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട
വിഷയങ്ങൾ തുടരുമെന്നും അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

