ഗവേഷണ രംഗത്തെ ഉന്നത നേട്ടത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായി കേരളത്തിന്റെ അഭിമാനം ഉയർത്തി കോട്ടയം സ്വദേശിനി. ലോകത്തെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിലാണ് ഡോ.
ആശ തോമസ് ഇടംനേടിയിരിക്കുന്നത്. സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയും എൽസേവിയറും ചേർന്നു പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഈ മലയാളി സാന്നിധ്യം.
പോളണ്ടിലെ വ്രോറ്റ്സ്വാഫ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രഫസറായ ഇവർ കോട്ടയം തോട്ടയ്ക്കാട് സ്വദേശിനിയാണ്. 2025ലെ ഗവേഷണ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബിസിനസ് ആൻഡ് മാനേജ്മെന്റ് വിഭാഗത്തിലാണ് ഡോ.
ആശ തോമസിന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തിലുള്ള റാങ്കിംഗിൽ 1314-ാം സ്ഥാനത്താണ് ഇവർ എത്തിയിട്ടുള്ളത്.
റിട്ട. ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായ തോട്ടയ്ക്കാട് അയ്യംപറമ്പിൽ വീട്ടിൽ എ.ഐ.തോമസിന്റെയും സോസമ്മ തോമസിന്റെയും മകളാണ് ഡോ.
ആശ തോമസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

