തൊടുപുഴ ∙ ഇക്കോ സെൻസിറ്റീവ് ഏരിയ (ഇഎസ്എ) വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ച കഡസ്ട്രൽ മാപ് ഉടൻ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയാണ് ഈ മാസം 16-ാം തീയതി ഹർത്താൽ ആഹ്വാനം ചെയ്തത്.
കാർഡമം ഹിൽ റിസർവ് (സിഎച്ച്ആർ) സംബന്ധിച്ച ശുപാർശകളിലെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കുക, ആനത്താരകൾ രൂപീകരിക്കാനുള്ള നീക്കങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവെച്ചാണ് സമരം. കൂടാതെ, തോട്ടം മേഖലയിലെ സഞ്ചാരസ്വാതന്ത്ര്യവും തൊഴിലും തടസ്സപ്പെടുത്തുന്ന ഉത്തരവുകൾ പിൻവലിക്കുക, ഫെൻസിങ്ങുകളും മതിലുകളും പൊളിച്ചുനീക്കാൻ നൽകിയ നിർദ്ദേശം റദ്ദാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നുണ്ട്.
വരുന്ന 16-ാം തീയതി രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ജില്ലയിൽ ഹർത്താൽ ആചരിക്കുന്നത്. സമരത്തിന്റെ ഭാഗമായി അവശ്യ സർവീസുകളെ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
മറ്റ് ജില്ലകളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ തികച്ചും സമാധാനപരമായ നിലയിലായിരിക്കും ഹർത്താൽ നടത്തുകയെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

