തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച കേസിലെ പ്രതികള്‍ ഒടുവില്‍ പോലീസിന് മുന്നില്‍ കീഴടങ്ങി. ആയമുക്ക് രായ്മരക്കാര്‍ വീട്ടില്‍ അബ്ദുള്‍ കരിം, ഇദ്ദേഹത്തിന്റെ മക്കളായ റാഷിക്, റൗഹൂഫ് എന്നിവരാണ് കുന്നംകുളം പോലീസില്‍ കീഴടങ്ങിയത്.
കുന്നംകുളം പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലം
ആയമുക്ക് മതിലകത്ത് വീട്ടില്‍ മുഹമ്മദ് ഷാഫി എന്ന യുവാവിനെയാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്.
ഷാഫിയുടെ പറമ്പിലും വഴിയരികിലും കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ അലക്ഷ്യമായി തള്ളിയത് ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് മൂന്നംഗ സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
നിയമനടപടികൾ
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ഇത് തള്ളിയിരുന്നു. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇവര്‍ കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷാഫിയെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. മര്‍ദനത്തെത്തുടര്‍ന്ന് യുവാവിന് പാനിക് അറ്റാക്ക് ഉണ്ടായതായി ബന്ധുക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

