രാജ്യത്തെ ഐവിഎഫ് (IVF) ക്ലിനിക്കുകളുടെയും എആർടി (ART) കേന്ദ്രങ്ങളുടെയും പ്രവർത്തനം കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുന്നതിനായി കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്താൻ ദേശീയ വനിതാ കമ്മീഷൻ തീരുമാനിച്ചു. ക്ലിനിക്കുകളിലെ പ്രവർത്തനങ്ങളിലുണ്ടാകുന്ന ക്രമക്കേടുകൾ കൃത്യമായി പരിശോധിക്കുന്നതിനായി ഡൽഹി ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് ആശാ മേനോൻ അധ്യക്ഷയായി ഒരു ഉന്നതതല വിദഗ്ധ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങൾ, അന്തസ്സ്, സുരക്ഷ എന്നിവ ഉറപ്പുവരുത്തുക എന്നതാണ് ഈ നടപടിയിലൂടെ കമ്മീഷൻ പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിൽ ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളും വ്യവസ്ഥകളും അപര്യാപ്തമാണെന്ന് ദേശീയ വനിതാ കമ്മീഷൻ വിലയിരുത്തുന്നു.
ഈ സാഹചര്യത്തിൽ, രാജ്യത്തുടനീളമുള്ള ഐവിഎഫ് ക്ലിനിക്കുകൾക്കും എആർടി കേന്ദ്രങ്ങൾക്കും ബാധകമാകുന്ന രീതിയിൽ പുതിയതും കർശനവുമായ മാർഗനിർദേശങ്ങൾ ഉടൻ തന്നെ പുറത്തിറക്കുമെന്നും കമ്മീഷൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

