ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ സഖ്യം എംപിമാർ ഡൽഹിയിലെ രാജ്ഘട്ടിൽ എത്തി സമാധാനപരമായ പ്രതിഷേധ പ്രാർത്ഥന നടത്തി.
കൊണാട്ട് പ്ലേസിലെ റസ്റ്ററന്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുത്ത ശേഷമാണ് പ്രതിപക്ഷ എംപിമാർ രണ്ട് ബസുകളിലായി രാജ്ഘട്ടിലേക്ക് പുറപ്പെട്ടത്. മഹാത്മാഗാന്ധിയുടെ സമാധി സ്ഥലത്ത് സമാധാനപരമായി പ്രാർത്ഥന നടത്താനാണ് തങ്ങൾ എത്തിയതെന്ന് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
പ്രതിപക്ഷ എംപിമാർ സഞ്ചരിച്ച ബസിന് ഒപ്പം നിരവധി പാർട്ടി പ്രവർത്തകർ കാൽനടയായി അനുഗമിച്ചിരുന്നു. രാജ്ഘട്ടിനു മുന്നിലും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകർ പ്രതിഷേധവുമായി അണിനിരന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ഡൽഹിയിൽ ശക്തമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

