വടശേരിക്കരയിൽ നടന്ന സെന്റർ മാർത്തോമ്മാ സണ്ടേ സ്കൂൾ സമാജത്തിന്റെ അഖിലലോക സണ്ടേ സ്കൂൾ ദിനാഘോഷം റവ. ബ്ലസൻ സാം കോശി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഷാലോം സജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. റാന്നി- നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി റവ.
തോമസ് കോശി പനച്ചമൂട്ടിൽ, സെന്റർ സണ്ടേ സ്കൂൾ പ്രസിഡന്റ് റവ. സന്തോഷ് ജോസഫ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
റവ. മാത്യു ജോൺ മുളമൂട്ടിൽ, റവ.
മാത്യു ഏബ്രഹാം, റവ. ഏബ്രഹാം വർഗീസ്, റവ.
ഫിലിപ്പ് ബേബി, റവ. സന്തോഷ് മാത്യു, റവ.
അരുൺ തോമസ്, റവ. ജിബിൻ എ ജോർജ്, കാർലിൻ ആൻ രഞ്ജിത്ത്, നേഹ ആൻ തോമസ്, ബിൻസു ബിനു വർഗീസ്, ജോയൽ ജിജു മാത്യു, സെന്റർ ഇൻസ്പെക്ടർ മാത്യു പി വർഗീസ്, സെക്രട്ടറി ഫ്രെഡി ഉമ്മൻ, ട്രഷറർ എ.
ടി. മാത്യു എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ വർണാഭമായ റാലിയും കലോത്സവ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങും നടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

