ആലപ്പുഴ പുന്നപ്ര കാർമൽ എൻജിനീയറിങ് കോളജിൽ രണ്ടു ദിവസത്തെ ദേശീയ സാങ്കേതിക മേളയായ ‘സ്പാർക്സ് 2K26’ന് ഔദ്യോഗികമായി തുടക്കമായി. കോളജ് ചെയർമാൻ ഫാ.
പോൾ തുണ്ടുപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ & ഫോം മാറ്റിംഗ്സ് (ഇന്ത്യ) ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. പ്രതീഷ്.ജി.പണിക്കർ ഉദ്ഘാടനം നിർവഹിച്ചു.
വിവിധ മത്സരങ്ങളിൽ വിജയികളാകുന്നവരെ തേടി ആകെ 1.7 ലക്ഷം രൂപയുടെ ആകർഷകമായ സമ്മാനത്തുകയാണുള്ളത്. കേരള പൊലീസിന്റെ അത്യാധുനിക ആയുധ പ്രദർശനവും, കേരള ഫയർ & റെസ്ക്യൂ സർവീസിന്റെ സാഹസികമായ ലൈവ് ഫയർ ഫൈറ്റിങ് & ഹൈ-ആംഗിൾ റെസ്ക്യൂ ഡെമോൺസ്ട്രേഷനും മേളയുടെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.
കൂടാതെ, കെഎസ്ഇബി സ്മാർട്ട് ഗ്രേഡ് എക്സ്പോയും ആകാശക്കാഴ്ചകളൊരുക്കുന്ന ഡ്രോൺ അരീനയും വിദ്യാർത്ഥികൾക്കും സന്ദർശകർക്കും വേറിട്ട അനുഭവമായി മാറും.
പ്രശസ്ത സംഗീതസംവിധായകൻ ഔസേപ്പച്ചൻ മുഖ്യാതിഥിയായും റോഷൻ.എൻ.സി. വിധികർത്താവായും എത്തുന്ന ‘ആഭേരി’ ഇന്റർ കോളജിയറ്റ് മ്യൂസിക് ബാൻഡ് മത്സരം മേളയുടെ തിളക്കം വർദ്ധിപ്പിക്കും. വിവിധ എൻജിനീയറിങ് വകുപ്പുകളുടെ പ്രൊജക്ട് എക്സ്പോകൾ, റോബോട്ടിക്സ് വർക്ക്ഷോപ്പുകൾ, ‘കാർമൽ കപ്പ്’ ഇന്റർ കോളജിയറ്റ് ഫുട്ബോൾ ടൂർണമെന്റ് എന്നിവയും യുവജനങ്ങൾക്കിടയിൽ വലിയ ആവേശത്തിന് തിരികൊളുത്തിയിട്ടുണ്ട്.
ചടങ്ങിൽ കോളജ് ഡയറക്ടർ ഫാ. ബിജോ മറ്റപ്പറമ്പിൽ സിഎംഐ, പ്രിൻസിപ്പൽ ഡോ.
ജോസഫ്കുട്ടി ജേക്കബ്, സ്റ്റുഡന്റ് കോഓർഡനേറ്റർ ആകാശ്.പി തുടങ്ങിയവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

