ഡല്‍ഹി: കേന്ദ്ര ഭരണകൂടം എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ചെന്ന് ആരോപിച്ചുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമാണ് ഇന്നത്തെ ദിവസമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
ബിജെപി സര്‍ക്കാര്‍ എല്ലാവിധ സീമകളും ലംഘിച്ചിരിക്കുകയാണെന്നും, നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ക്രൂരമായ അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ടുവെന്നും പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. രാജ്യത്തെ മുഖ്യ പ്രതിപക്ഷ നേതാവിനും ജനപ്രതിനിധികള്‍ക്കും നേരെ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു നേരെയുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഇന്നത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഈ ദിവസം ഒരു ‘കറുത്ത ദിനം’ ആയി പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ, ബ്ലോക്ക്/മണ്ഡലം തലങ്ങളില്‍ നാളെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

