മൂന്നാറിൽ സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് കോടികൾ വിലമതിക്കുന്ന സോളാർ മിനി മാസ്റ്റ് ലൈറ്റ് പദ്ധതിയുടെ സാമഗ്രികൾ നശിക്കുന്നു. ദേവികുളം ബ്ലോക്ക് ഓഫിസിനു മുൻപിലാണ് 1.70 കോടി രൂപയുടെ സാമഗ്രികൾ മാസങ്ങളായി കാടുകയറി കിടക്കുന്നത്.
വന്യമൃഗശല്യം രൂക്ഷമായ ബ്ലോക്കിന് കീഴിലുള്ള വിവിധ ഡിവിഷനുകളിൽ സ്ഥാപിക്കുന്നതിനാണ് ഈ സോളാർ മിനി മാസ്റ്റ് ലൈറ്റുകൾ വാങ്ങിയത്. ഭരണസമിതിയുടെ അംഗീകാരത്തോടെ കെൽട്രോൺ എന്ന പൊതുമേഖല സ്ഥാപനമാണ് ഏഴു മാസം മുൻപ് പദ്ധതിക്കായുള്ള സാമഗ്രികൾ എത്തിച്ചത്.
എന്നാൽ ഈ സാമഗ്രികൾ സ്റ്റോക്ക് റജിസ്റ്ററിൽ രേഖപ്പെടുത്താനോ, കരാറുകൾ പ്രകാരമുള്ള ബിൽ മാറി നൽകാനോ ബ്ലോക്കിലെ ഉദ്യോഗസ്ഥർ ഏഴു മാസമായിട്ടും തയാറായില്ല. ഇതുമൂലം കോടികൾ വിലമതിക്കുന്ന സാമഗ്രികൾ കാടുകയറിയും തുരുമ്പെടുത്തും നശിക്കുകയാണെന്നും, ഉദ്യോഗസ്ഥരുടെ ഈ കെടുകാര്യസ്ഥതയ്ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ മുന്നറിയിപ്പ് നൽകി.
ടെൻഡർ എടുത്ത് സാമഗ്രികൾ വിതരണം ചെയ്ത സ്ഥാപനത്തിന് ബിൽ നൽകാൻ ഭരണസമിതി കഴിഞ്ഞ മാർച്ചിൽ തന്നെ ഭരണാനുമതി നൽകിയെങ്കിലും നാളിതുവരെ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്നും അംഗങ്ങൾ ആരോപിക്കുന്നു. എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗിക വിശദരണം നൽകാൻ ബിഡിഒ ഉൾപ്പെടെയുള്ള ചുമതലപ്പെട്ട
ഉദ്യോഗസ്ഥർ തയാറായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

