എറണാകുളം പെരുമ്പാവൂരിൽ മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നിർണായക വഴിതിരിവ്. കുട്ടിയുടെ മരണത്തിൽ രണ്ടാനച്ഛനെ പ്രതിചേർത്ത് പൊലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു.
മഹേശ്വർ ആണ് കേസിൽ പ്രതിയെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പെരുമ്പാവൂർ വല്ലത്ത് ക്വാർട്ടേഴ്സിലാണ് കുടുംബം താമസിച്ചിരുന്നത്.
പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് പ്രതിയായ മഹേശ്വർ. കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമായി ഉപദ്രവിച്ചാണ് കൊലപ്പെടുത്തിയതെന്നും തലയേറ്റിറങ്ങിയ മർദനമാണ് മരണകാരണമെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കുട്ടിയെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് കുഞ്ഞിന്റെ അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ മരണം സംഭവിച്ചതിന് പിന്നാലെ, ‘ചത്താൽ മറവ് ചെയ്തോളാം’ എന്ന് അമ്മയോട് പ്രതി പറഞ്ഞിരുന്നതായും മൊഴിയിൽ പറയുന്നു.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

