വയനാട് ജില്ലയിലെ കൽപ്പറ്റയിൽ ലഹരിമരുന്ന് കേസിൽ ഡോക്ടർ അറസ്റ്റിലായി. കെ മുഹമ്മദ് ഫാബിൻ (41) ആണ് വൈത്തിരി പൊലീസിന്റെ പിടിയിലായത്.
മലപ്പുറം മൊറയൂർ സ്വദേശിയാണ് ഇദ്ദേഹം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കാഷ്വാലിറ്റി സർജനും എമർജൻസി ട്രോമകെയർ വിഭാഗം മേധാവിയുമായി സേവനമനുഷ്കരിച്ചു വരുകയായിരുന്നു പ്രതി.
ലക്കിടിയിൽ വെച്ച് 8.520 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഈ നടപടി. കഴിഞ്ഞ ഒക്ടോബർ 22ന് ലക്കിടിയിൽ വെച്ച് തമിഴ്നാട് സ്വദേശികളായ പ്രതികൾ പിടിയിലായിരുന്നു.
ഈ സംഘം ലഹരിമരുന്ന് എത്തിച്ചു നൽകിയത് ഡോക്ടർക്ക് കൈമാറാൻ വേണ്ടിയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ഡോക്ടർ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ഒരാളാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ പ്രതികളും ഡോക്ടറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങളും നിർണായകമായ ബാങ്ക് ഇടപാട് രേഖകളും പൊലീസ് ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

