കോതമംഗലം∙ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപിച്ച സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. നെല്ലിക്കുഴി പൂമറ്റം കപ്പക്കാട്ട് വീട്ടിൽ മുഹമ്മദ് സാഫി (33), ചിറപ്പടി ഭാഗത്ത് കൊട്ടാരത്തിൽ വീട്ടിൽ അബ്ദുൾ മജീദ് (31) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ നെല്ലിക്കുഴി ചിറപ്പടി ജംക്ഷനിലാണ് ഈ അതിക്രമം അരങ്ങേറിയത്. അറസ്റ്റിലായ പ്രതികൾക്കെതിരെ പരുക്കേറ്റ യുവാവ് മുൻപ് നൽകിയ കേസിലുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണം.
യാത്രാമധ്യേ യുവാവിനെ തടഞ്ഞുനിർത്തിയ ശേഷം പ്രതികൾ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പിടിയിലായവർക്കെതിരെ കോതമംഗലം പൊലീസ് സ്റ്റേഷനിൽ ഇതിനോടകം മറ്റ് രണ്ട് കേസുകൾ കൂടി നിലവിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സബ് ഇൻസ്പെക്ടർ കെ.എച്ച്.ഹാഷിം, എഎസ്ഐ ഷിജു വർഗീസ്, എസ്സിപിഒ ഷഫീക്ക് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

