സ്വകാര്യ പ്ലാറ്റ്ഫോമിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ രംഗത്ത് കനത്ത വാക്പോര്. വി ഡി സതീശന്റെ നീക്കങ്ങൾ ദുരൂഹമാണെന്നും വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചാണ് ജിഎൻഎ ഇടപാടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അഴിമതിക്ക് വഴങ്ങാത്തതുകൊണ്ടാണ് രാജമാണിക്യത്തെ മാറ്റിയതെന്നും കുറ്റപ്പെടുത്തി. എന്നാൽ, ഈ ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കി രാജമാണിക്യത്തിന്റെ തന്നെ ഫയൽ കുറിപ്പുകൾ പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി തിരിച്ചടിച്ചു.
ഉത്തരവാദിത്തം സ്വയമേറ്റെടുത്ത് ജിഎൻഎ കരാറിൽ ഉറച്ച മുഖ്യമന്ത്രിയുടെ നീക്കങ്ങളിൽ സർവത്ര ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. കെഎസ്ഇബിയും മന്ത്രി സണ്ണി ജോസഫും ഹിമാചൽ വൈദ്യുതിയാണ് മെച്ചമെന്ന നിലപാടാണ് എടുത്തത്.
എന്നാൽ ഇവരെ മറികടന്ന് സ്വകാര്യ പ്ലാറ്റ്ഫോമിൽ നിന്ന് വാങ്ങാൻ മുഖ്യമന്ത്രി സ്വന്തം നിലയിൽ തീരുമാനിച്ചത് അഴിമതിക്കായാണെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ ആരോപണം. പന്ത്രണ്ടര രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന ഓഫർ മറച്ചുവച്ചാണ് നീക്കമെന്നും ഇല്ലാത്ത വൈദ്യുതിക്ഷാമം ഉണ്ടെന്ന് വരുത്തുന്നുവെന്നുമാണ് ആക്ഷേപം.
സെബി അന്വേഷണം നേരിടുന്ന ജിഎൻഎ നൽകുന്നത് ആരുടെ വൈദ്യുതിയെന്നോ വ്യവസ്ഥകളെന്തെന്നോ വ്യക്തമല്ല. പകൽ സമയത്ത് ജിഎൻഎയിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങിയാൽ കോടികൾ അധികബാധ്യത വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സമ്മർദങ്ങൾക്ക് വഴങ്ങാത്തതുകൊണ്ടാണ് രാജമാണിക്യത്തെ മാറ്റിയതെന്നും പിണറായി പറഞ്ഞു. പ്രാപ്തനായ ഉദ്യോഗസ്ഥനെന്ന് പിണറായി വിശേഷിപ്പിച്ച രാജമാണിക്യത്തിന്റെ ഫയൽ കുറിപ്പുകൾ ആയുധമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വൈദ്യുതി ക്ഷാമം രൂക്ഷമമെന്നും മഴക്കുറവും എൽനിനോയും സ്ഥിതി രൂക്ഷമാക്കുമെന്നും പവർ കട്ട് അല്ലാതെ മറ്റ് വഴിയില്ലെന്നും എഴുതിയത് രാജമാണിക്യം തന്നെയാണെന്ന് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. ഹിമാചൽ പന്ത്രണ്ടര രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന ഓഫർ നൽകിയിട്ടില്ലെന്നും 14.50 രൂപ എന്ന ഒറ്റ ഓഫർ മാത്രമാണ് ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തുക കുറച്ചിട്ടില്ലെന്ന രാജമാണിക്യത്തിന്റെ കുറിപ്പും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ജിഎൻഎ കരാറിൽ ഏകപക്ഷീയ നടപടിയില്ലെന്നും തന്റെ മുന്നിൽ വന്ന ഫയലിൽ സംസ്ഥാന താത്പര്യം മുൻനിർത്തിയെടുത്ത തീരുമാനമാണിതെന്നും വിശദീകരണം നൽകി.
പീക്ക് അവറിൽ ഹിമാചൽ വൈദ്യുതി കുറവെന്ന രാജമാണിക്യത്തിന്റെ കണക്കും എടുത്തുപറഞ്ഞ മുഖ്യമന്ത്രി ഉദ്യോഗസ്ഥർ കൊണ്ടുവരുന്ന ഏത് കടലാസിന് താഴെയും കണ്ണടച്ച് ഒപ്പിടില്ലെന്നും മറുപടി നൽകി. ഏത് കരാറാണ് മെച്ചമെന്ന വാദങ്ങൾ തുടരുന്നതിനിടെ, എംജി രാജമാണിക്യത്തിന്റെ കൂടുതൽ ഫയൽ കുറിപ്പുകളും പുറത്തുവന്നു.
ഹിമാചലിനേക്കാൾ രാത്രിയിൽ കൂടുതൽ വൈദ്യുതി കിട്ടുക ജിഎൻഎയിൽ നിന്നാണെന്നാണ് രാജമാണിക്യത്തിന്റെ വിലയിരുത്തൽ. 2027 മാർച്ച് വരെ ഹിമാചലിൽ നിന്ന് 74.7 കോടി യൂണിറ്റ് രാത്രിയിൽ കിട്ടുമ്പോൾ ജിഎൻഎയിൽ നിന്ന് 113.2 കോടി യൂണിറ്റ് ലഭിക്കും.
അതായത് 38.5 കോടി യൂണിറ്റ് കൂടുതൽ ലഭിക്കും. എന്നാൽ ജിഎൻഎ കരാർ വേനൽക്കാലത്ത് ഇല്ലാത്തത് പ്രതിസന്ധിയാകുമെന്നും കുറിപ്പിലുണ്ട്.
അതേസമയം, ജിഎൻഎ കരാറുമായി മുന്നോട്ടുപോയാലും അനുമതി കിട്ടുക പ്രയാസമെന്നാണ് വിലയിരുത്തൽ. ടെണ്ടറില്ലാതെയുള്ള വൈദ്യുതി വാങ്ങലിൽ റെഗുലേറ്ററി കമ്മീഷൻ ഉടക്കിട്ടേക്കാം.
വൈദ്യുതി നിയമത്തിലെ 108-ആം വകുപ്പ് സർക്കാർ നിർദേശിച്ചാൽ കമ്മീഷൻ അംഗീകരിക്കുമോ എന്നും കണ്ടറിയേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

