നടി അൻസിബ ഹസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടി ലക്ഷ്മിപ്രിയക്കെതിരെ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു. കോടതിയുടെ കർശന നിർദേശത്തെ തുടർന്നാണ് നടപടി.
വ്യാജ പരാതികൾ ഉന്നയിച്ച് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, പോലീസ് സ്റ്റേഷനിൽ വെച്ച് നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ഔദ്യോഗിക രേഖകളിൽ തിരുത്തലുകൾ വരുത്തുകയും ചെയ്തുവെന്നുമാണ് അൻസിബയുടെ പ്രധാന ആരോപണം. ലക്ഷ്മിപ്രിയക്ക് പുറമെ ഭർത്താവ് ജയേഷ്, വനിതാ എസ്.ഐ രേഷ്മ എന്നിവർക്കെതിരെയും കേസെടുക്കാൻ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
നേരത്തെ, ഈ പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് തൃക്കാക്കര എസിപി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ, പോലീസ് റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിന് നിർദേശം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

