കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിൽ പച്ചക്കായ കയറ്റി വന്ന മിനി പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷഹീൻ (22) ആണ് അപകടത്തിൽപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. നടുവണ്ണൂരിലെ ജവാന് ഷൈജു സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമായിരുന്നു അപകടം.
മലപ്പുറത്ത് നിന്നും നടുവണ്ണൂര്‍ വെള്ളോട്ടങ്ങാടിയിലേക്ക് പച്ചക്കായയുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംസ്ഥാന പാതയിലെ കൈവരിയില്‍ ഇടിച്ച വാഹനം തൊട്ടടുത്തുള്ള പറമ്പിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടർന്ന് പിക്കപ്പിനുള്ളില് കുടുങ്ങിക്കിടക്കുകയായിരുന്ന ഷഹീനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പോലീസും അഗ്നിരക്ഷാസേനയും എത്തുന്നതിന് മുന്‍പ് തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റ യുവാവിനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
പിന്നീട് പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

