ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിനുള്ള അന്തിമഘട്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
സ്കൈറൂട്ട് എയറോസ്പേസ് വികസിപ്പിച്ചെടുത്ത വിക്രം-1 റോക്കറ്റിന്റെ വിക്ഷേപണം ജൂലൈ 12-നും ആഗസ്റ്റ് 4-നും ഇടയിലുള്ള തീയതികളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. മിഷൻ ആഗമൻ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിലൂടെ നാല് നിർണ്ണായക പേലോഡുകളാണ് ബഹിരാകാശത്തേക്ക് കുതിക്കുന്നത്.
ഇതിൽ ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഗ്രഹാ സ്പേസിന്റെ ‘സോളാരസ് എസ് ത്രീ’, കോസ്മോവേഴ്സ് സ്പേസിന്റെ ബഹിരാകാശ റോബോ കൈ ആയ ‘എംബ്രേസ്’, സ്കൈറൂട്ടിന്റെ സ്വന്തം ‘സ്കോപ്പ് സാറ്റ്’ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ജർമ്മൻ കമ്പനിയായ ഡിക്യൂബ്ഡ് സ്പേസിന്റെ സാങ്കേതിക പരീക്ഷണവും ഈ ദൗത്യത്തിന്റെ ഭാഗമാണ്.
ശാസ്ത്ര സാങ്കേതിക രംഗത്തെ അതികായന്മാരായ വിക്രം സാരാഭായ്, സി വി രാമൻ, ഡോ. എപിജെ അബ്ദുൾ കലാം എന്നിവരോടുള്ള ആദരസൂചകമായി ഇവരുടെ സൂക്ഷ്മ ശിൽപ്പങ്ങളും റോക്കറ്റിൽ ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്.
അജയ് കുമാർ മട്ടേവാഡ രൂപകൽപ്പന ചെയ്ത ഈ ശിൽപ്പങ്ങൾ ഒരു അരിമണിയേക്കാൾ വലുപ്പം കുറഞ്ഞവയാണ് എന്നത് സാങ്കേതികവിദ്യയുടെ മികവ് വിളിച്ചോതുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

