രാമജന്മഭൂമി ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജിവെച്ചതായി റിപ്പോർട്ടുകൾ. നിലവിൽ ട്രസ്റ്റിന്റെ നിർണായകമായ ഉന്നതതല യോഗം നടന്നുകൊണ്ടിരിക്കുകയാണ്.
എന്നാൽ, യോഗത്തിൽ പങ്കെടുക്കാൻ ചമ്പത് റായി തയ്യാറായിട്ടില്ല. ക്ഷേത്ര സന്നിധിയിൽ എത്തിയെങ്കിലും അദ്ദേഹം യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.
ട്രസ്റ്റ് അംഗമായ അനിൽ മിശ്രയും യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നാണ് വിവരം. യോഗത്തിനിടെ ട്രഷറർ ഗോവിന്ദ് ഗിരി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
“വലിയ തെറ്റ് സംഭവിച്ചു” എന്ന് അദ്ദേഹം യോഗത്തിൽ വിലയിരുത്തി. കോടിക്കണക്കിന് ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള നടപടികളാണ് ഉണ്ടായതെന്നും, നിലവിലെ സംവിധാനങ്ങൾ അടിമുടി പരിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് ട്രസ്റ്റ് അംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

