തലസ്ഥാന നഗരിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയാണ് തിരുവനന്തപുരം സ്വദേശിയായ മിലിന്ദ് മരണപ്പെട്ടത്.
വൈകിട്ട് 4 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. മരുതംകുഴി ജംക്ഷനു സമീപം വച്ചാണ് അപകടമുണ്ടായത്.
റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ സ്കൂട്ടർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ടു തെറിച്ചുവീണ മിലിന്ദ്, അതുവഴിവന്ന കെഎസ്ആർടിസി ബസിന്റെ പിൻചക്രങ്ങൾക്ക് അടിയിലേക്ക് വീഴുകയായിരുന്നു. ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് സംഭവസ്ഥലത്ത് വെച്ചുതന്നെ യുവാവ് മരണത്തിന് കീഴടങ്ങി.
അപകടത്തെ തുടർന്ന് സ്ഥലത്ത് ചെറിയ തോതിൽ ഗതാഗത തടസ്സമുണ്ടായി. തുടർനടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

