പ്രസവത്തിനിടെ നവജാതശിശുവിന്റെ ശരീരത്തിൽ സൂചി തറഞ്ഞുകയറിയെന്ന ഗുരുതര ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. ഏകദേശം ഒരു വർഷത്തോളം കടുത്ത വേദനയോടെ കഴിഞ്ഞ പെൺകുുഞ്ഞിന്റെ ശരീരത്തിൽ നിന്നു സൂചി ഈയിടെയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി അഞ്ജുവിന്റെയും കോഴിക്കോട് ചാത്തമംഗലം സ്വദേശി ബിനീഷ് ദമ്പതികളുടെയും രണ്ടാമത്തെ കുഞ്ഞിനാണ് ഈ ദുർവിധി നേരിടേണ്ടി വന്നത്. 2025 ജൂൺ 24-നാണ് കുഞ്ഞ് ജനിച്ചത്.
ജനനസമയത്ത് മഞ്ഞപ്പിത്ത ബാധയുണ്ടായതിനെ തുടർന്ന് കുട്ടിയെ നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ (എൻ.ഐ.സി.യു) പ്രവേശിപ്പിച്ചിരുന്നു. ഈ സമയത്താണ് കുഞ്ഞിന്റെ വാരിയെല്ലിനു താഴെ വയറിന്റെ വലതുഭാഗത്തായി എന്തോ ഒന്ന് തുളഞ്ഞുകയറി നിൽക്കുന്നത് മാതാവായ അഞ്ജു ശ്രദ്ധിക്കുന്നത്.
എന്നാൽ ആശുപത്രിയിലെ ഡോക്ടറെ വിവരം ധരിപ്പിച്ചെങ്കിലും യാതൊരു ആശങ്കയും വേണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്ന് അവർ വ്യക്തമാക്കുന്നു. തുടർന്ന് ഈ വർഷം ജൂലൈയിൽ ബിനീഷ് കുഞ്ഞിനെ ലാളിക്കുന്നതിനിടയിലാണ് പരിക്കേറ്റ ഭാഗത്ത് വീണ്ടും നീർവീക്കം ശ്രദ്ധയിൽപെടുന്നത്.
ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നടത്തിയ എക്സ്റേ പരിശോധനയിലാണ് വാരിയെല്ലിനു താഴെയായി ഒടിഞ്ഞ നിലയിൽ സൂചിയുടെ ഭാഗം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് ഈ ലോഹഭാഗം പുറത്തെടുത്തത്. ചികിത്സാ പിഴവിൽ സമഗ്ര അന്വേഷണം സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിനും ആരോഗ്യവകുപ്പ് മന്ത്രിക്കും ഗാന്ധിനഗർ പൊലീസിലും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ചികിത്സാ പിഴവിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി ആശുപത്രി അധികൃതർ പ്രത്യേക സമിതിക്ക് രൂപം നൽകി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.
ഫ്രെഡറിക് പോൾ ചെയർമാനായും, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ.ബീനാകുമാരി, ജനറൽ സർജറി വിഭാഗം മേധാവി ഡോ.
ബിന്നി ജോൺ എന്നിവർ അംഗങ്ങളുമായ സമിതിയാണ് രൂപീകരിച്ചിരിക്കുന്നതെന്ന് സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

