തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ബിജെപിയിൽ നിർണായക സംഘടനാ അഴിച്ചുപണി. സംസ്ഥാന ഘടകത്തെ രണ്ട് മേഖല ക്ലസ്റ്ററുകളായി പുനഃസംഘടിപ്പിച്ചുകൊണ്ട് പുതിയ ചുമതലകൾ പ്രഖ്യാപിച്ചു.
പുതിയ ക്രമീകരണപ്രകാരം കാസർകോട് മുതൽ പാലക്കാട് വരെയുള്ള വടക്കൻ ജില്ലകളുടെ ചുമതല എം.ടി. രമേശിന് നൽകി.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള തെക്കൻ, മധ്യകേരള ജില്ലകളുടെ ചുമതല എസ്. സുരേഷിനാണ് കൈമാറിയിരിക്കുന്നത്.
കൂടുതൽ സുപ്രധാന പദവികളിൽ നേതാക്കൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്. ശോഭാ സുരേന്ദ്രനെ ദേശീയ പ്രോഗ്രാം ഇൻ ചാർജ് ആയി നിയമിച്ചു.
വരാനിരിക്കുന്ന 2029 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ക്യാമ്പയിൻ ചുമതല അനൂപ് ആന്റണിക്ക് നൽകിയാണ് നേതൃത്വം ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നത്. നേരത്തെ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്മേലുള്ള സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് പാർട്ടിയിൽ ഈ പുതിയ മാറ്റങ്ങൾ വന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

