എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ ഔദ്യോഗിക പ്രതികരണവുമായി എയർ ഇന്ത്യ രംഗത്ത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിലാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്.
പ്രവർത്തനപരവും അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടതുമായ എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് എയർ ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നത്.
ദേശീയ, അന്തർദേശീയ മാനദണ്ഡങ്ങൾക്ക് വിധേയമായി കർശന പരിശീലനങ്ങളും മെഡിക്കൽ പരിശോധനകളും മറ്റ് നിയന്ത്രണ വിലയിരുത്തലുകളും പൂർത്തിയാക്കിയാണ് കമ്പനിയിലെ പൈലറ്റുമാരെ നിയോഗിക്കുന്നത്. സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, സമീപകാല സംഭവങ്ങളെ തുടർന്ന് എല്ലാ പൈലറ്റുമാരുടെയും പരിശോധനകൾ എയർ ഇന്ത്യ സ്വമേധയാ ആരംഭിച്ചിട്ടുണ്ട് എന്നും അധികൃതർ വ്യക്തമാക്കി.
വിമാനം താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റിന്റെ ലഹരി ഉപയോഗവും സാങ്കേതിക തകരാറും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളിലോ ശാരീരികക്ഷമതയിലോ ചട്ടങ്ങളിലോ ഉണ്ടാകുന്ന വീഴ്ചകൾ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരം സന്ദർഭങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരുന്ന ഏത് ശുപാർശകളും നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

