പത്തനംതിട്ട ജില്ലയിലെ ഉതിമൂട് വലിയകലുങ്ക്-കാളപ്പാലം വലിയതോട്ടിലെ ജലത്തിന്റെ നിറം മാറിയത് നാട്ടുകാരിൽ ആശങ്ക പരത്തി.
ഇന്നലെ രാവിലെ 9 മുതലാണ് വെള്ളത്തിന് വ്യതിയാനം അനുഭവപ്പെട്ടത്. പാൽ പോലെയുള്ള വെളുത്ത നിറത്തിലാണ് തോടിലൂടെ വെള്ളം ഒഴുകിയെത്തിയത്.
സംഭവത്തെ തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജെ.ബാബുരാജിന്റെ നേതൃത്വത്തിലുള്ള നാട്ടുകാരും ഹെൽത്ത് ഇൻസ്പെക്ടർ ലിജോമോനും ചേർന്ന് തോട്ടിലൂടെ നടന്ന് പരിശോധന നടത്തിയെങ്കിലും ജലമലിനീകരണത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചില്ല. ഉതിമൂട്, തുണ്ടുമണ്ണിൽ പടി, കരിങ്കുറ്റിക്കൽ എന്നീ ഭാഗങ്ങളിൽ നിന്നെത്തുന്ന ചെറുതോടുകൾ വലിയകലുങ്കിൽ വെച്ച് സംഗമിക്കുന്നു.
തുടർന്ന് കാളപ്പാലം, അരമനപ്പടി വഴി ഈ ജലം പമ്പാനദിയിലേക്കാണ് എത്തിച്ചേരുന്നത്. ഉച്ചയോടെയാണ് തോട്ടിലെ വെള്ളം സാധാരണ നിലയിലേക്ക് തിരികെ എത്തിയത്.
വിബി ജി റാം ജി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാസം 2.50 ലക്ഷം രൂപ ചെലവഴിച്ച് ശുചീകരിച്ചിരുന്ന തോടാണ് ഇപ്പോൾ മലിനീകരണത്തിന് ഇരയായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

