ചരിത്ര ഗവേഷണ മേഖലയിൽ കോട്ടയത്തിന് തിളക്കമാർന്ന അംഗീകാരം. തമിഴ്നാട് വെള്ളാളർ കോളജ് (ഒട്ടോണമസ്) സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിലാണ് കോട്ടയം മണർകാട് സെന്റ് മേരീസ് കോളജ് ചരിത്ര വിഭാഗം മേധാവി ഡോ.
സി. മൊയ്തീൻ മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയത്.
‘ഇന്ത്യയും ചൈനയും തമ്മിലുള്ള സമുദ്ര വ്യാപരം : പതിനഞ്ചാം നൂറ്റാണ്ടിലെ ഷാങ്ഹി യാത്ര ഒരു ചരിത്ര അവലോഖനം’ എന്ന വിഷയത്തെ ആസ്പദമാക്കി അവതരിപ്പിച്ച പഠനമാണ് പുരസ്കാരത്തിന് അർഹമായത്. സെമിനാറിന്റെ ഭാഗമായി നടന്ന പ്രബന്ധാവതരണ സെഷനിൽ ചരിത്രപരമായ ഈ വിഷയത്തെ സമഗ്രമായി വിശകലനം ചെയ്തുകൊണ്ടുള്ള അവതരണം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ നേടുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

