പത്തനംതിട്ട ജില്ലയിലെ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ആറുപേരെ കൂടൽ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പിടിയിലായവരിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരും രണ്ടുപേർ പ്രായപൂർത്തിയായവരുമാണ്. പീഡനത്തിന് ഇരയായ പതിമൂന്നുകാരി പോലീസിന് നൽകിയ മൊഴി പ്രകാരം ആകെ പത്തുപേരാണ് പീഡനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇതിൽ എട്ടുപേർ പ്രായപൂർത്തിയാകാത്തവരാണെന്നാണ് പ്രാഥമിക വിവരം. ബാക്കി രണ്ടുപേർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
സ്കൂളിലെ ശുചിമുറിയിൽ വെച്ചും പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്. പീഡനത്തിന് വഴിയൊരുക്കിയ പ്രതിപ്പട്ടികയിലുള്ള പെൺകുട്ടിയെ കേന്ദ്രീകരിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം അധികൃതരോട് വെളിപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

