പത്ത് വര്‍ഷം മുമ്പ് ജാര്‍ഖണ്ഡില്‍ നിന്നും നാടുവിട്ട മകനെത്തേടി അലഞ്ഞ കുടുംബത്തിന്റെ കണ്ണീരിന് ഒടുവില്‍ വിരാമം.
10 സെക്കന്‍ഡ് റീല്‍സ് വീഡിയോ വൈറലായതോടെയാണ് ഭിന്നശേഷിക്കാരനായ മകനെ കുടുംബത്തിന് തിരിച്ച് കിട്ടിയത്. ഓഗസ്റ്റ് 15 ന് സാമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ ഒരു പുഞ്ചിരിയിലൂടെയാണ് ജാര്‍ഖണ്ഡ് സ്വദേശിയായ യാസിന് ഷെയ്ഖ് എന്ന യുവാവിന് തന്റെ കുടുംബത്തെ തിരികെ ലഭിച്ചത്.
ജാര്‍ഖണ്ഡിലെ സാഹേബ്ഗഞ്ച് ജില്ലയിലെ നാരായണ്‍പൂര്‍ സ്വദേശിയായ യാസിനെ പതിനേഴാം വയസ്സിലാണ് കാണാതാകുന്നത്. കുടുംബത്തില്‍ നിന്ന് വേര്‍പെട്ട് അലഞ്ഞുതിരിഞ്ഞ ഈ യുവാവ് ഒടുവില്‍ കോഴിക്കോട് ജില്ലയിലെ ചെറുവാടിയില്‍ എത്തിച്ചേര്‍ന്നു.
സംസാരശേഷിയില്ലാത്ത കുട്ടി ഒറ്റയ്ക്ക് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസിനെ വിവരമറിയിച്ചു തുടര്‍ന്ന് 2023 സെപ്റ്റംബറില്‍ പ്രതീക്ഷാഭവനിലാക്കി.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ യസിന് കൈയില്‍ ദേശീയപതാക പിടിച്ച് പുഞ്ചിരി തൂകി നടന്നു വന്ന് ഹസ്തദാനംചെയ്ത വീഡിയോ കാളികാവ് പെവുന്തറ സ്വദേശി എം.കെ. മുഹമ്മദ് യാസിര്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ആയി പോസ്റ്റ് ചെയ്തതാണ് വഴിത്തിരിവായത്.
വെറും പത്ത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യം അറുതിവരുത്തിയത് പത്ത് വര്‍ഷം മുന്‍പ് കാണാതായ മകനെത്തേടിയുള്ള ഒരു കുടുംബത്തിന്റെ കാത്തിരിപ്പിനായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

