ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് ജയില്‍ മോചിതനായി.
കൊല്ലം വിജിലന്‍സ് കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. അദ്ദേഹത്തിന്റെ മോശം ആരോഗ്യാവസ്ഥ പരിഗണിച്ചാണ് കോടതിയുടെ ഈ ഉത്തരവ്.
അറസ്റ്റിലായി 43-ാം ദിവസമാണ് പ്രശാന്ത് ജയില്‍ മോചിതനാകുന്നത്. കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം വീണ്ടും കോടതിയെ സമീപിക്കുകയും ജാമ്യം കരസ്ഥമാക്കുകയും ചെയ്തത്.
ആദ്യഘട്ടത്തില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയുന്നതിനിടയില്‍ പ്രശാന്തിന് തലയില്‍ രക്തസ്രാവം ഉണ്ടാവുകയും, ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
നിലവിലും അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഈ കേസില്‍ പ്രശാന്തിനൊപ്പം അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡംഗം എ.
അജികുമാറിന് ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 2019-ലെ സ്വര്‍ണ്ണക്കവര്‍ച്ച മറച്ചുവെക്കുന്നതിനായി 2021-ല്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണ്ണപ്പാളികള്‍ നല്‍കിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍.
ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രശാന്തിനെ കേസില്‍ പതിനേഴാം പ്രതിയാക്കി പോലീസ് അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

