കെസിഎൽ ഫാൻ ലീഗിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ വനിതാ താരങ്ങളുടെ തകർപ്പൻ പ്രകടനം. ആലപ്പുഴ ജില്ലയിൽ സംഘടിപ്പിച്ച ടൂർണമെന്റിലാണ് വനിതാ ക്രിക്കറ്റ് താരങ്ങൾ മാറ്റുരച്ചത്.
ആവേശകരമായ പ്രദർശന മത്സരത്തിൽ ക്യുസിഎൽ ക്വീൻസ് ക്രിക്കറ്റ് ലീഗ് സിടി ക്വീൻസിനെയാണ് നേരിട്ടത്. മത്സരത്തിൽ 42 റൺസിനാണ് ക്യുസിഎൽ ക്വീൻസിന്റെ വിജയം.
വിജയമാധുര്യം നുകർന്ന താരങ്ങൾക്ക് കേരള രഞ്ജി താരം സച്ചിൻ ബേബി ട്രോഫി സമ്മാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ക്യുസിഎൽ ക്വീൻസ് നിശ്ചിത അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന മികച്ച സ്കോർ പടുത്തുയർത്തി.
മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ജിൻഷ ടി കെ 11 പന്തുകളിൽ നിന്ന് 26 റൺസും, സുബി എം ബി നാല് പന്തുകളിൽ നിന്ന് 14 റൺസും നേടി ടീമിന്റെ ടോപ് സ്കോറർമാരായി. മറുപടി ബാറ്റിംഗിനെത്തിയ സിടി ക്വീൻസിന് വിജയലക്ഷ്യത്തിലേക്ക് എത്താൻ സാധിച്ചില്ല.
കടുത്ത സമ്മർദ്ദത്തിനൊടുവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായാണ് ഈ ഫാൻ ലീഗ് മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നത്.
കെസിഎല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന വിവിധ ജില്ലകളിലാണ് ഫാൻ ലീഗ് മത്സരങ്ങൾ പുരോഗമിക്കുന്നത്. ഇതിൽ കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലെ മത്സരങ്ങൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

