മൂന്നാറിനു സമീപം വട്ടവട മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ശക്തമായ മഴ വൈകിട്ട് 5 മണിവരെ നീണ്ടുനിന്നു. ഉച്ചതിരിഞ്ഞു 3 മണിയോടെ മഴ അതിശക്തമായ സമയത്താണ് പ്രദേശത്ത് അപകടമുണ്ടായത്.
വേനൽമഴ ചതിച്ചതിനെ തുടർന്ന് കഴിഞ്ഞ മേയ് മാസം വട്ടവടയിൽ കൃഷിയിറക്കിയ പച്ചക്കറികൾ പൂർണമായി ഉണങ്ങി നശിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയിൽ വീണ്ടും മഴ ലഭിച്ചു തുടങ്ങിയതോടെയാണ് കർഷകർ കൃഷിയിടങ്ങൾ വീണ്ടും ഒരുക്കാനാരംഭിച്ചത്.
ഇത്തരത്തിൽ കൃഷിയിടം ഒരുക്കുന്നതിനിടയിൽ മഴ കനത്തതോടെ, കൃഷിയിടത്തിലുണ്ടായിരുന്ന ബാലകൃഷ്ണനും ഭാര്യ മാരിയമ്മയും അയൽവാസി ചിന്നമ്മാളും സമീപത്തെ ഷെഡിലേക്ക് ഓടിക്കയറുകയായിരുന്നു. കനത്ത മഴ തുടരുന്നതിനിടയിൽ മലമുകളിൽ നിന്നും മണ്ണും കല്ലുകളും വലിയ തോതിൽ ഒഴുകിയെത്തി ഷെഡിനു മുകളിലേക്ക് പതിക്കുകയായിരുന്നു.
പാതി മണ്ണിനടിയിൽ പുതഞ്ഞുപോയ മാരിയമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് മൂവരെയും രക്ഷപ്പെടുത്തി പുറത്തെടുത്തത്. തുടർന്ന് വട്ടവടയിലുണ്ടായിരുന്ന ആംബുലൻസിൽ ഇവരെ മൂന്നാറിലേക്ക് മാറ്റുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റ മാരിയമ്മയുമായെത്തിയ ആംബുലൻസ് മൂന്നാറിലെത്താൻ മൂന്നു മണിക്കൂറിലധികം സമയമെടുത്തു. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് അപകടമുണ്ടായത്.
നാട്ടുകാർ ഉടൻ ഓടിയെത്തി പരുക്കേറ്റു കിടന്ന മാരിയമ്മയെ തുണിയിൽ കെട്ടിച്ചുമന്ന് ആംബുലൻസിലെത്തിക്കുകയായിരുന്നു. തുടർന്ന് ഉച്ചകഴിഞ്ഞ് 3.25ന് കൊട്ടാക്കമ്പൂരിൽനിന്നു പുറപ്പെട്ട
ആംബുലൻസ് വൈകിട്ട് ആറരയോടെയാണ് മൂന്നാറിലെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിയത്. ടോപ്പ് സ്റ്റേഷൻ, കുണ്ടള, എക്കോ പോയിന്റ്, മാട്ടുപ്പെട്ടി, ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചകഴിഞ്ഞ് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
അപകടത്തിൽപെട്ടയാളുമായി ആംബുലൻസ് വരുന്നതായി വിവിധ വാട്സാപ് ഗ്രൂപ്പുകളിൽ ടാക്സി ഡ്രൈവർമാരടക്കം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം ആംബുലൻസ് ഏറെ പാടുപെട്ടാണ് മൂന്നാറിലെത്തിയത്. സാധാരണയായി ഒന്നര മണിക്കൂർ കൊണ്ട് എത്തേണ്ട
ദൂരമാണ് ഗതാഗതക്കുരുക്ക് മൂലം മൂന്നു മണിക്കൂറിലധികം സമയമെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

