മധ്യപ്രദേശിലെ ഗ്വാളിയറിൽ സേവനമനുഷ്ഠിച്ചിരുന്ന മലയാളി സൈനിക ഉദ്യോഗസ്ഥൻ അന്തരിച്ചു. ചങ്ങനാശേരി കുറുമ്പനാടം മൂലയിൽ ദീപു (43) ആണ് മരിച്ചത്.
മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഇന്ത്യൻ ആർമിയിൽ ലഫ്റ്റനന്റ് കേണലായി ഗ്വാളിയറിൽ സേവനം ചെയ്യുകയായിരുന്നു അദ്ദേഹം.
റിട്ട. ഡിഫൻസ് മിനിസ്ട്രി ഉദ്യോഗസ്ഥനായ എം.സി.സ്കറിയയുടെയും ശാന്തമ്മ സ്കറിയയുടെയും മകനാണ്.
തിങ്കളാഴ്ച (21) ഉച്ചകഴിഞ്ഞ് മൃതദേഹം ഭവനത്തിൽ എത്തിക്കും. ഔദ്യോഗിക സൈനിക ബഹുമതികളോടെയുള്ള സംസ്കാരം ചൊവ്വാഴ്ച (22) രാവിലെ 11ന് കുറുമ്പനാടം അസംപ്ഷൻ പള്ളി സെമിത്തേരിയിൽ നടക്കും.
തൃശൂർ വേലൂർ ചീരമ്പൻ കുടുംബാംഗമായ പ്രീതിയാണ് ഭാര്യ. ദിയ ദീപു, ഇഷാൻ ദീപു എന്നിവരാണ് മക്കൾ.

