തിരുവനന്തപുരം നഗരത്തിൽ മഴക്കെടുതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. അണക്കെട്ടുകളിൽനിന്നു വെള്ളം തുറന്നുവിടുന്നു എന്നതുൾപ്പെടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് യോഗത്തിനുശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്ന തെറ്റായ വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ പ്രധാനപ്പെട്ട
ഡാമുകളിൽ ജലനിരപ്പ് കുറവാണെന്നും മൂഴിയാറിൽ മാത്രമാണ് ചെറിയതോതിൽ പ്രശ്നമുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ വിവിധ ദുരന്തങ്ങളിൽ സംസ്ഥാനത്ത് 15 പേർ മരിക്കുകയും 7 പേരെ കാണാതാവുകയും ചെയ്തു.
മഴക്കെടുതിയിൽ 165 ഹെക്ടറിലെ കൃഷിയാണ് പൂർണ്ണമായും നശിച്ചത്. നിലവിൽ സംസ്ഥാനത്തൊട്ടാകെ തുറന്നിട്ടുള്ള 316 ദുരിതാശ്വാസ ക്യാംപുകളിലായി 11,018 ആളുകളാണ് കഴിയുന്നത്.
ദുരന്തത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ നടത്തുന്നതിനായി 10000 രൂപ അടിയന്തര സഹായമായി അനുവദിച്ചിട്ടുണ്ട്. കൂടാതെ, ക്യാംപുകളിൽനിന്നു വെള്ളം കയറിയ സ്വന്തം വീടുകളിലേക്കു തിരികെ മടങ്ങുന്നവർക്ക് വീടുകൾ ശുചീകരിക്കുന്നതിനായി 10000 രൂപ ഉടൻ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം 8 ലക്ഷം രൂപയാണ്. മണ്ണിടിച്ചിലിൽ വീട് പൂർണ്ണമായി ഒഴുക്കെടുത്ത് പോകുകയും, അതേ സ്ഥലത്ത് വീണ്ടും വീട് നിർമ്മിക്കാൻ സാധിക്കാത്ത സാഹചര്യവുമുള്ളവർക്ക് നൽകിവരുന്ന ധനസഹായം 10 ലക്ഷത്തിൽനിന്ന് 12 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.
പുതിയതായി വീട് നിർമ്മിക്കുന്നതിനുള്ള ധനസഹായം 4 ലക്ഷത്തിൽനിന്ന് 6 ലക്ഷം രൂപയായും വർദ്ധിപ്പിച്ചതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

