സ്മാർട്ട്ഫോൺ വിപണിയിൽ വിലക്കയറ്റം തുടരുന്നു. ആപ്പിളിന്റെയും സാംസങ്ങിന്റെയും പാത പിന്തുടർന്ന് ഗൂഗിളും തങ്ങളുടെ മിഡ്-റേഞ്ച് സ്മാർട്ട്ഫോണായ പixel 10a-യുടെ വില വർധിപ്പിച്ചു.
യുഎസിലെ ഗൂഗിൾ സ്റ്റോർ പരിശോധിക്കുമ്പോൾ മുൻപത്തെ ലോഞ്ച് വിലയായ $499-ൽ നിന്ന് $599 ആയാണ് പixel 10a-യുടെ വില ഉയർത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക സ്റ്റോറിന് പുറമെ മറ്റ് ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പുതിയ നിരക്ക് ബാധകമായിട്ടുണ്ട്.
128 ജിബി അടിസ്ഥാന മോഡലിനാണ് ഈ വിലവർധനവ്. ഇതുകൂടാതെ 256 ജിബി പixel 10a മോഡലിന് ഇപ്പോൾ $699 ആണ് വില വരുന്നത്.
ഒരു മിഡ്-റേഞ്ച് ഡിവൈസിനെ സംബന്ധിച്ച് $100-ന്റെ വർധനവ് ഉപയോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകും ഉണ്ടാക്കുക. നിലവിൽ യുഎസിലാണ് വിലവർധനവ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിലും, ഫോൺ ലഭ്യമായ മറ്റ് അന്താരാഷ്ട്ര വിപണികളിലേക്കും ഈ വിലക്കയറ്റം ഉടൻ തന്നെ വ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആഗോളതലത്തിലുള്ള ഡിറാം (DRAM), നാൻഡ് (NAND) ഫ്ലാഷ് മെമ്മറി എന്നിവയുടെ ലഭ്യതക്കുറവും വിലവർധനവുമാണ് സ്മാർട്ട്ഫോൺ വില ഉയരാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിർമ്മാണച്ചെലവ് ക്രമാതീതമായി ഉയർന്നതോടെ മുൻനിര കമ്പനികളെല്ലാം തന്നെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.
വരും ദിവസങ്ങളിൽ സ്മാർട്ട്ഫോൺ വിപണിയിൽ വില പഴയ നിലയിലേക്ക് തിരികെ എത്താൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

