പ്രശസ്ത സാഹിത്യകാരൻ എസ്.കെ. പൊറ്റക്കാടിന്റെ പ്രശസ്തമായ ‘സമ്മാനം’ എന്ന ചെറുകഥ ആസ്പദമാക്കി പുതിയ സിനിമയൊരുങ്ങുന്നു.
‘മാലിനി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ ലോഞ്ച് എറണാകുളം അമ്മ അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ.
സ്വാമി ചടങ്ങിൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. രാജകീയം സിനിമാസിന്റ ബാനറിൽ വിനോദ് കുമാർ രാജകീയം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ജയേന്ദ്ര ശർമ്മയാണ്.
ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചലച്ചിത്രരംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിനോദ് കോവൂർ, സരയൂ, പ്രശാന്ത് മുരളി, ശ്രീരാം രാമചന്ദ്രൻ, അൻസീൽ റഹ്മാന്, റഷീദ് പാറക്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ചിത്രത്തിന്റെ സാങ്കേതിക അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം: പ്രമോദ് കെ പിള്ള, തിരക്കഥ: കരുണൻ ഉള്ള്യേരി, കോ പ്രൊഡ്യൂസർ: സിനി ഫ്രെയിംസ് യു എ ഇ, വിപിൻ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: നിജിൽ ദിവാകരൻ, കലാസംവിധാനം: മുരളി ബേപ്പൂർ, വസ്ത്രാലങ്കാരം: സുകേഷ് താനൂർ, മേക്കപ്പ്: റഷീദ് അഹമ്മദ്, എഡിറ്റിംഗ്: ജോമോൻ സിറിയക്, പ്രൊഡക്ഷൻ മാനേജർ: നിശാന്ത് പന്നിയാങ്കര, ബോബിൻ വർഗീസ്, സ്റ്റിൽസ്: ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഒ: എ.എസ്. ദിനേശ്, മനു ശിവൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

