കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷങ്ങളിലും ആശുപത്രിയിലെ അതിക്രമങ്ങളിലും പങ്കാളികളായ മുഴുവൻ കുറ്റവാളികളെയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. അക്രമികളുടെ വ്യക്തമായ ദൃശ്യങ്ങൾ ലഭ്യമായിട്ടും പോലീസ് അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത് തികഞ്ഞ പ്രതിഷേധാർഹമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
വിദ്യാർത്ഥി സംഘടനകളുടെ മറവിൽ അഴിഞ്ഞാടുന്ന ഗുണ്ടകളെ നിയന്ത്രിക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം സർവകലാശാലാ ക്യാമ്പസ് യൂണിയൻ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് കാഷ്വാലിറ്റിയിൽ ചികിത്സ തേടിയ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയാണ് ഒരു സംഘം വീണ്ടും ആക്രമണം അഴിച്ചുവിട്ടത്.
ആശുപത്രിയുടെ അകത്തുകയറി എം.എസ്.എഫ് പ്രവർത്തകർ അഗ്നിശമന ഉപകരണം ഉപയോഗിച്ച് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് എം.എസ്.എഫ് പ്രവർത്തകർക്കെതിരെയും ആശുപത്രി അധികൃതരുടെ പരാടിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരവും തേഞ്ഞിപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൂടാതെ, അക്രമ സംഭവങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനായി വിസിയുടെ നേതൃത്വത്തിൽ നാലംഗ ഉന്നതതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രി ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

